ഡേറ്റിംഗ് നുറുങ്ങുകൾ
മിക്ക ഡേറ്റുകളും നല്ല അനുഭവങ്ങൾ മാത്രമാണ്. ചില ശീലങ്ങൾ അവയെ കൂടുതൽ സുരക്ഷിതമാക്കും.
കണ്ടുമുട്ടുന്നതിന് മുമ്പ്
- തയ്യാറാണെന്ന് തോന്നുന്നതുവരെ ആപ്പിൽ സംസാരിക്കൂ – തിരക്കില്ല.
- വെരിഫിക്കേഷൻ ടിക്ക് നോക്കൂ, ഉറപ്പില്ലെങ്കിൽ ഒരു വീഡിയോ കോൾ ആവശ്യപ്പെടൂ.
- നിങ്ങളുടെ വിലാസം, ജോലിസ്ഥല വിവരങ്ങൾ, ബാങ്ക് വിവരങ്ങൾ എന്നിവ തുടക്കത്തിൽ ഒരിക്കലും പങ്കിടരുത്.
ഡേറ്റിനിടെ
- ഒരു പൊതുസ്ഥലത്ത് കണ്ടുമുട്ടൂ, സ്വന്തം യാത്രാസൗകര്യം ഏർപ്പാടാക്കൂ.
- നിങ്ങൾ എവിടെയാണെന്ന് ഒരു സുഹൃത്തിനോട് പറയൂ, അല്ലെങ്കിൽ ആപ്പിലെ ഡേറ്റ് ചെക്ക് ഉപയോഗിക്കൂ.
- നിങ്ങളുടെ പാനീയം ശ്രദ്ധിക്കൂ, എന്തെങ്കിലും ശരിയല്ലെന്ന് തോന്നിയാൽ പോകൂ.
അതിന് ശേഷം
- രണ്ടാമതൊരു ഡേറ്റിന് നിങ്ങൾ ആരോടും കടപ്പെട്ടിട്ടില്ല.
- ഞങ്ങളുടെ നിയമങ്ങൾ ലംഘിച്ച പെരുമാറ്റം റിപ്പോർട്ട് ചെയ്യൂ – അത് ഓഫ്‌ലൈനിൽ സംഭവിച്ചാലും.
- നിങ്ങൾ ഒരു കുറ്റകൃത്യത്തിന് ഇരയായെങ്കിൽ പോലീസിനെ ബന്ധപ്പെടൂ.